മെഴുകുതിരിയുടെയും മണ്ണെണ്ണ വിളക്കിന്റെയും വെളിച്ചത്തിൽ പഠനം: നല്ലൊരു പഠനമേശ പോലുമില്ല: തൊഴിലുറപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പഠനചിലവുകൾ: ശ്രീധന്യയുടെ അമ്മ പറയുന്നു

മകളെ പഠിപ്പിക്കുന്നതിനായുള്ള തുക കണ്ടെത്തിയത് മാതാവ് തൊഴിലുറപ്പിനു പോയിട്ടാണെന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷിന്റെ അമ്മ കമല. പൊന്ന് വെയ്‌ക്കേണ്ടിടത്ത് പൂ വച്ചു മക്കളെ വളർത്തുന്നവർ എന്നൊരു ചൊല്ലുണ്ട് നാട്ടിൻപുറങ്ങളിൽ. ശരിക്കും തന്റെ മകളായ ശ്രീധന്യയെ താൻ വളർത്തിയത് അങ്ങിനെയാണെന്നും മാതാവ് കമല പറഞ്ഞു. ജീവിതത്തിലെ തങ്ങളുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവൾക്ക് അറിയാമായിരുന്നു. അവൾക്കും പല കാര്യങ്ങളിലും കുറവുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തങ്ങളോട് പറഞ്ഞു അവൾ ബുദ്ധിമുട്ടിക്കില്ലായിരുന്നു. എന്റെ കഷ്ടപ്പാടുകൾ വെറുതെയാകില്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും സന്തോഷവതിയായ മാതാവ് താനായിരിക്കുമെന്നു ശ്രീധന്യയുടെ മാതാവ് കമല പറയുകയുണ്ടായി.

അവൾക്ക് തങ്ങളാൽ ആവും വിധത്തിലുള്ള പിന്തുണ നൽകി. അവൾ അവളുടെ സ്വപ്നം നിറവേറ്റി. തന്റെ മകൾക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ടപ്പോൾ എന്നെങ്കിലും ഒരിക്കൽ അതിന്റെ ഫലം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. അവളുടെ പഠനത്തിലെ ഓരോ കോഴ്‌സുകളും കഴിയുമ്പോളും ഇനിയും എനിക്ക് പഠിക്കണം അമ്മേ എന്നായിരുന്നു അവൾ പറയാറുള്ളത്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും മോൾക്ക് ഇഷ്ടമുള്ളത് വരെ പഠിച്ചോ എന്ന് മാത്രമായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്. വീട്ടിൽ കറണ്ട് പോയാൽ മെഴുകുതിരി വെളിച്ചത്തിലോ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലോ പഠിക്കണം. അവൾക്ക് പഠിക്കാൻ നല്ലൊരു മേശപോലുമില്ലായിരുന്നു. അത് ഞങ്ങൾക്ക് ഉണ്ടാക്കി കൊടുക്കാൻ പോലും സാധിച്ചിരുന്നില്ല. എങ്കിലും സങ്കടമില്ല. കാരണം അവൾ കഷ്ടപ്പടുകളിൽ നിന്നും കരകയറിയതാണ് ഞങ്ങൾക്ക് ആശ്വാസമെന്നു മാതാവ് പറയുകയുണ്ടായി.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

മസൂറിയിലെ പരിശീലനം കഴിയുമ്പോൾ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചാർജെടുക്കാനാണ് ശ്രീധന്യയോട് പറഞ്ഞിട്ടുള്ളത്. അവൾ ചുമതല ഏൽക്കുന്ന ദിവസം മാതാവു കമലയും കൂടെ പോകണമെന്ന് പറയുന്നു. ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ച ആദ്യവ്യക്തികൂടിയാണ് ശ്രീധന്യ സുരേഷ്. 410 ആം റാങ്കോടെയാണ് പരീക്ഷയിൽ പാസായത്. തരിയോട് നിർമ്മല ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം. തുടർന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിക്കുകയും ചെയ്തു.

Latest news
POPPULAR NEWS