മേക്കപ്പില്ലാതെ ലൈവിൽ വന്ന നടിയെ കണ്ട് ഞെട്ടി ആരാധകർ, ആരാണെന്ന് ചോദിച്ചു ബഹളം

മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് സമീറ റെഡ്‌ഡി. മോഹൻലാൽ നായകനായി എത്തിയ ഒരുനാൾ വരും എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള പ്രക്ഷകർക്ക് പരിചിതയാകുന്നത്. തെന്നിന്ത്യൻ താര സുന്ദരിയായ സമീറ റെഡി ബോളിവുഡ് സിനിമകളിൽ കൂടിയാണ് അഭിനയ രംഗത്ത് എത്തുന്നത്. സൂര്യയുടെ നായികയായി വാരണം ആയിരം എന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോൾ താരത്തിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിയിരിക്കുകയാണ് ആരാധകർ. ഒരു വയസുള്ള കുട്ടിയുടെ അമ്മ തനിക്ക് അയച്ച മെസ്സേജിന്റെ പൊരുൾ മനസിലാക്കിയത് കൊണ്ടാണ് മേക്കപ്പില്ലാതെ ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്ന് താരം പറയുന്നു. കുഞ്ഞിനെ പ്രസവിച്ച ശേഷം താൻ വല്ലാതെ വണ്ണിച്ചെന്നും ഇപ്പോൾ ഒട്ടും ഭംഗിയില്ലാത്ത വീരൂപയായി മാറിയെന്ന അമ്മയുടെ സന്ദേശത്തിന് മറുപടി എന്ന പോലെയാണ്‌ താരം മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെട്ടത്.

  പ്രണവും കല്ല്യാണിയും പ്രണയത്തിൽ ? ; പ്രതികരണവുമായി മോഹൻലാൽ

ഉറക്കം ഉണർന്ന രൂപത്തിൽ തന്നെ ആരാധകർക്ക് മുന്നിൽ എത്തിയ സമീറ അഴകിന്റെ പിന്നാലെ പോകാതെ ആരോഗ്യകരമായി ഇരിക്കണമെന്നും താരം പറയുന്നു. ഏത് രൂപത്തിൽ ഇരുന്നാലും സന്തോഷവും ആരോഗ്യവും ശ്രദ്ധിക്കണമെന്നും താരം പറയുന്നു. മുഖത്തെ കുരുക്കൾ വന്ന പാടുകളും നരച്ച മുടിയും കാണിച്ചുള്ള വീഡിയോയ്ക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. പല നടിമാരും ഇ കാര്യങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുമ്പോൾ താരം ധീരമായ നിലപാട് എടുത്തെന്നും ആരാധകർ പറയുന്നു.

Latest news
POPPULAR NEWS