മേക്കിങ് ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനം നൽകികൊണ്ട് 23 ലക്ഷം പിപിഇ കിറ്റുകൾ വിദേശ രാജ്യങ്ങൾക്ക് നൽകി ഇന്ത്യ

ഡൽഹി: രാജ്യത്ത് നിന്നും 23 ലക്ഷം പി പി ഇ കിറ്റുകൾ ജൂലൈയിൽ മാത്രം കയറ്റുമതി ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അമേരിക്ക, യുഎസ്, യുകെ സെനഗൽ, സ്ലോവേനിയ എന്നീ അഞ്ച് രാജ്യങ്ങളിലേക്കാണ് സുരക്ഷയുടെ ഭാഗമായിട്ടുള്ള പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുമെൻസ് കിറ്റുകൾ കയറ്റി അയച്ചത്. പി പി ഇ കിറ്റുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ സർക്കാർ ലഘുകരിച്ചതും ആഗോളവിപണിയിൽ സ്ഥാനം മുൻപന്തിയിൽ എത്തുന്നതിനും സഹായകരമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. മേക്കിങ് ഇന്ത്യ പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് പി പി ഇ കയറ്റുമതിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ചത്.

വിദേശ രാജ്യങ്ങളെ കൂടാതെ പിപി കിറ്റുകളും വെന്റിലേറ്ററുകളും മറ്റുരാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലും എത്തിക്കുന്ന കാര്യത്തിലും കേന്ദ്രസർക്കാർ നേട്ടം കൈവരിച്ചിട്ടുണ്ട്. 1.28 കോടി പി പി ഇ കിറ്റുകളാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ സൗജന്യമായി നൽകിയിരിക്കുന്നത്.