മൈസൂർ : സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയെ തടഞ്ഞ് നിർത്തി കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയ സംഭവത്തിൽ മലയാളി വിദ്യാർത്ഥികളെ പോലീസ് തിരയുന്നു. പീഡനം നടക്കുന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാല് സിം കാർഡുകൾ പീഡനം നടന്നതിന് പിറ്റേ ദിവസം മുതൽ ആക്റ്റീവ് അല്ലെന്ന് പോലീസ് കണ്ടെത്തി. ഈ സിം കാർഡുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആണെന്ന് കണ്ടെത്തിയ പോലീസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
പീഡനം നടന്നതിന് പിറ്റേദിവസം മുതൽ നാല് വിദ്യാർത്ഥികളെയും കാണാതായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയിരുന്നില്ലെന്നും പരീക്ഷയ്ക്ക് ഹാജരായില്ലെന്നും പോലീസ് കണ്ടെത്തി. നാല് പേരിൽ മൂന്ന് പേര് മലയാളികളും. ഒരാൾ തമിഴ്നാട് സ്വദേശിയുമാണെന്ന് പോലീസ് പറയുന്നു.
രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിയെ തടഞ്ഞ് നിർത്തി പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ധിച്ച് അവശനാക്കിയതിന് ശേഷമാണ് ആറംഗ സംഘം പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം ബോധം നഷ്ടപെട്ട പെൺകുട്ടിയെ കുറ്റികാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.