മൊഴിയിൽ വൈരുധ്യം ഒളിക്കാൻ സഹായിച്ച പ്രമുഖരുടെ പേര് ചോദിക്കുമ്പോ പിച്ചും പേയും പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ കഴിയുകയും പിന്നീട് എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്ത സ്വപനയ്ക്ക് പിന്നിൽ ഉന്നതരുടെ പിൻബലമുണ്ടെന്ന സംശയം കൂടുതൽ ശക്തമാകുന്നു. സന്ദീപ്, സരിത്ത്, സ്വപ്‍ന എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോൾ ഇ കാര്യങ്ങളെ പറ്റി അറിയാൻ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

കോവിഡ് കാരണം കനത്ത നിയത്രണങ്ങൾ സംസ്ഥാന അതിർത്തിയിൽ തുടരുമ്പോളും സ്വപ്ന ഉൾപ്പടെ ഉള്ളവർ എങ്ങനെ ബംഗളരൂരിൽ എത്തിയെന്ന ചോദ്യം ഇപ്പോളും നിലനിൽക്കുന്നു. ഒന്നാം പ്രതിയായ സരിത്ത് കസ്റ്റംസ് പിടിയിലായപ്പോൾ മുതൽ സ്വപ്‍നയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ ദിവസങ്ങളിലാണ് സ്വപ്‍ന സംസ്ഥാനം വിട്ടത്. ജൂലൈ 5 നാണ് കസ്റ്റംസ് സരിത്തിന്റെ വീട്ടിൽ റെയിഡ് നടത്തുന്നതും പിടിയിലാകുന്നത് രഹസ്യമായി അറിഞ്ഞ സ്വപ്‍ന സർക്കാരിലെ ഉന്നതരെ വിളിച്ച് ഉപദേശം തേടിയ ശേഷമാണ് കേരളം വിടുന്നത്.

എന്നാൽ സ്വപ്നയും ഉടൻ പിടിയിലാകുമെന്ന് മനസിലായ ചിലർ ഫോൺ ഓഫ്‌ ചെയ്ത് വെക്കുകയും പിന്നീട് പലരെയും സ്വപ്‍ന സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വിളിച്ചുവെങ്കിലും സ്വപ്‍നയുടെ ആവിശ്യം തള്ളിപ്പറയുകയായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥനൊപ്പം സ്ഥിരമായി പോകുന്ന റിസോർട്ടിലും സ്വപ്‍ന എത്തിയെങ്കിലും അവിടുന്നും കൈയൊഴിയുകയായിരുന്നു.

എന്നാൽ സ്വർണം കടത്തിയെന്ന രഹസ്യ വിവരം അറിഞ്ഞതിനെ തുടർന്ന് കസ്റ്റംസ് ബാഗ് പിടിച്ചുവെക്കുകയിരുന്നു. അഞ്ചാം തീയതി സരിതത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്താൻ എത്തിയപ്പോൾ സരിത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവിശ്യപ്രകാരം ഏറെ വൈകിയാണ് സരിത്ത് വീട്ടിൽ തിരിച്ചെത്തുന്നത്. പിന്നീട് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു