മോട്ടറോളയുടെ എഡ്ജ്, എഡ്ജ് പ്ലസ് മോഡൽ വിപണിയിൽ എത്തി

ഫ്ലാഗ്ഷിപ് സ്മാർട്ട്‌ ഫോൺ വിഭാഗത്തിൽ (motorola edge,edge plus) മോട്ടറോളയുടെ പുതിയ രണ്ട് സ്മാർട്ട്‌ ഫോൺ കൂടി വിപണിയിൽ എത്തിച്ചു കളം പിടിക്കുകയാണ് മോട്ടറോള. മോട്ടറോള എഡ്ജ്, എഡ്ജ് പ്ലസ് എന്നിവയാണ് എത്തിയിരിക്കുന്നത്. ബ്രാൻഡ് കട്ടിങ് എഡ്ജ് ഡിസൈനോട്‌ കൂടിയാണ് ഇ സ്മാർട്ട്‌ ഫോണുകകൾ വിപണിയിൽ എത്തിയിരിക്കുന്നത്.

മറ്റ് മോട്ടറോള ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച ഫോണായിയാണ് എഡ്ജ് പ്ലസിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ പല പ്രത്യേകതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്,12ജിബി റം 256ജിബി സ്റ്റോറേജ് ഇ ഫോണിന്റെ സവിശേഷതയാണ്. 1000ഡോളർ വില മതിക്കുന്ന എഡ്ജ് പ്ലസ് സീരിയസിൽ 5ജി സപ്പോർട്ടും ഉണ്ട്.

മിഡ് റേഞ്ച് സെഗ്മെന്റിൽ ഇറങ്ങിയ ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് മോട്ടറോള എഡ്ജ്. 5ജി സപ്പോർട്ട് ഉള്ള ഫോണിന് 25 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. ഡിസ്പ്ലേക്ക് ഇരുവശത്തും വാട്ടർ ഫോൾ സ്റ്റൈൽ രൂപേണ ഉള്ള അരികുകളാണ് മോട്ടറോള എഡ്ജ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.