കാക്കനാട് : ഫോട്ടോഷൂട്ടിന്റെ പേരിൽ പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് ശീതള പാനിയത്തിൽ മദ്യവും ലഹരി പദാർത്ഥവും നൽകി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലീംകുമാർ (33) ആണ് അറസ്റ്റിലായത്.
മോഡലിംഗ് രംഗത്ത് സജീവമായ പെൺകുട്ടിയെ ഫോട്ടോഷൂട്ടിന്റെ പേരിലാണ് കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിൽ എത്തിച്ചത്. സലിം കുമാറാണ് പെൺകുട്ടിക്ക് ലോഡ്ജിൽ മുറിയെടുത്ത് നൽകിയത്. ഈ മാസം ഒന്ന് മുതൽ മൂന്ന് വരെ സലിം കുമാറും സുഹൃത്തുക്കളായ ഷമീറും,അജ്മലും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ലോഡ്ജ് ഉടമയായ യുവതിയേയും മറ്റ് പ്രതികളെയും പോലീസ് തിരയുന്നു. സംഭവം നടന്ന ലോഡ്ജിലെ രണ്ട് മുറികൾ പോലീസ് എത്തി സീൽ ചെയ്തു.