മോഡലും ചലച്ചിത്ര താരവുമായ അലക്‌സാന്ദ്രയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പനാജി : രാഘവ ലോറൻസ് സംവിധാനം ചെയ്ത കാഞ്ചന 3 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമായ അലക്‌സാന്ദ്ര ജാവിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലെ താമസ സ്ഥലത്താണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ സ്വദേശിയായ കുറച്ച് വർഷങ്ങളായി ഗോവയിൽ താമസിച്ച് വരികയായിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്ന് താരം വിഷാദത്തിലായിരുന്നെന്ന് താരത്തെ അടുത്തറിയാവുന്നവർ പറയുന്നു.

  പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി ; മരണത്തിന് ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകൻ പറയുന്നു

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനമെങ്കിലും, കാമുകനായ യുവാവിനെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. രണ്ട് വർഷങ്ങൾക്ക് മുൻപ് അലക്‌സാന്ദ്ര മോഡലിംഗ് ഫോട്ടോഗ്രാഫറായ യുവാവിനെതിരെ ലൈംഗീക പീഡനത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ച്യേയ്തിരുന്നു. ഇയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Latest news
POPPULAR NEWS