മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവരെല്ലാം മോശക്കാരികളല്ല അങ്ങനെ കാണുന്നവരെ നേരിടാനുള്ള കയ്യൂക്കും തനിക്കുണ്ട് ; സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ക്യാമ്പസ്‌ ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് സാനിയ ഈയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിൽ തിളങ്ങിയ താരം പിന്നീട് സിനിമയിൽ എത്തുകയും മോഹൻലാൽ ചിത്രം ലൂസിഫർ അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. യുവ താരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരം നിരന്തരം ട്രോളുകൾക്കും വിമർശനകൾക്കും ഇരയാകാറുമുണ്ട്.

വസ്ത്ര ധാരണത്തിന്റെ പേരിൽ പല വൃത്തികെട്ട കമന്റുകളും നേരിട്ടിട്ടുള്ള സാനിയ അതിന് എതിരെ പ്രതികരിക്കാറുമുണ്ട്. പ്രായത്തിന് ചേരാതെ ഡ്രെസ്സുകൾ ഇടുന്നുവെന്ന വിമർശനം ആദ്യമൊക്കെ മൈൻഡ് ചെയ്യാതെ പോയിരുന്ന സാനിയ അത്തരക്കാർക്കുള്ള മറുപടിയും ഇപ്പോൾ കൊടുക്കാറുണ്ട്. താൻ ഏത് വസ്ത്രം ധരിക്കണമെന്നുളത് തന്റെ സ്വാതന്ത്ര്യമാണെന്നും അതിൽ മറ്റുള്ളവർക്ക് കൈകടത്താനുള്ള അവകാശമില്ലന്നുമാണ് സാനിയ സ്വീകരിച്ച നിലപാട്.

ഒരു വ്യക്തി ഏത് ഡ്രസ്സ്‌ ധരിച്ചാലും അത് എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രശ്‌നമെന്നും മോഡേൺ വസ്ത്രം ധരിക്കുന്നവർ എല്ലാം മോശക്കാരികളാണ് എന്ന കാഴ്ചപ്പാട് മാറണമെന്നും സാനിയ പറയുന്നു. തന്റെ തുറന്ന പ്രതികരണം കാരണം സിനിമയിൽ അവസരം നഷ്ടപെടുമോയെന്ന് പലരും ചോദിക്കുന്നുവെന്നും എന്നാൽ തനിക് അമ്മയുടെ സ്വഭാവമാണ് ലഭിച്ചത് അത്കൊണ്ട് തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും സാനിയ വ്യക്തമാക്കുന്നു. സംവിധായകർ എന്ത് കരുതുമെന്ന് അച്ഛന് ഒരു ടെൻഷൻ ആദ്യമായുണ്ടായിരുന്നു എന്നാൽ വാക്കുകൊണ്ടും വേണ്ടിവന്നാൽ കൈയൂക്ക് കൊണ്ടും പൂവാലനെ നേരിടാനുള്ള ധൈര്യം തനിക്കുണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.