അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നമസ്തേ ട്രംപ് എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ആ ചരിത്രം ആവർത്തിക്കുകയാണെന്നും അഞ്ചു മാസം മുൻപ് അമേരിക്കയിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഞാൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം തുടങ്ങിയത്. ശേഷം ട്രംപിനെ പ്രസംഗിക്കാൻ മോദി ക്ഷണിക്കുകയായിരുന്നു. തുടർന്ന് ട്രംപ് പ്രസംഗത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ ചാമ്പ്യൻ എന്നായിരുന്നു.
അഹമ്മദാബാദ് സ്റ്റേഡിയത്തിലെ പരിപാടിയ്ക്ക് ശേഷം വൈകിട്ട് ആഗ്രയിലെ താജ്മഹൽ സന്ദർശിക്കും. ശേഷം രാത്രിയിൽ ഡൽഹിയിലേക്ക് തിരിക്കും. നാളെ രാവിലെ രാജ്കോട്ടിലെ ഗാന്ധിസമാധി സന്ദർശിക്കും. ശേഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധ വ്യാപാര കരാറുകളിൽ ചർച്ച നടത്തും. കൂടാതെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.