ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ഞാൻ സംസാരിക്കുകയും സർക്കാരിനെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ അവർക്ക് എന്നെ ഭയമാകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാൻ സംസാരിക്കുമ്പോൾ അവർ ഭയത്താൽ ശബ്ദമുയർത്തി എന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുക ആണെന്നും രാഹുൽ ഗാന്ധി വ്യെക്തമാക്കി. അതിന്റെ ഭാഗമായാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയായ ഹർഷവർധൻ തന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി. കൂടാതെ നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയ്ക്ക് ചേരുന്ന തരത്തിലുള്ള പ്രവർത്തിയല്ല കാഴ്ച്ചവെയ്ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയ്ക്ക് പ്രത്യേക പദവിയും പെരുമാറ്റ രീതികളും ഉണ്ടെന്നും എന്നാൽ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ വിമർശനവുമായി എത്തിയ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി വാക്കുകൾ കൊണ്ടു തോൽപ്പിക്കുകയായിരുന്നു. രാഹുൽ ട്യൂബ് ലൈറ്റ് ആണെന്നും അദ്ദേഹത്തിന് എല്ലാം പതുക്കെയേ കത്തുകയുള്ളുവെന്നും പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുക ഉണ്ടായി.