Wednesday, December 6, 2023
-Advertisements-
KERALA NEWSമോദി സർക്കാർ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉൾകൊള്ളാത്തതു കൊണ്ടാണ് ഡൽഹിയെ കലാപത്തിലേക്ക് നയിച്ചതെന്ന് വെള്ളാപ്പള്ളി

മോദി സർക്കാർ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉൾകൊള്ളാത്തതു കൊണ്ടാണ് ഡൽഹിയെ കലാപത്തിലേക്ക് നയിച്ചതെന്ന് വെള്ളാപ്പള്ളി

chanakya news
-Advertisements-

കൊച്ചി: ഡൽഹിയെ കലാപത്തിലേക്ക് നയിച്ചതിനുള്ള കാരണം ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം മോദി സർക്കാർ ഉൾകൊള്ളാത്തതു കൊണ്ടാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരമ്മയുടെ ഉദരത്തിൽ പിറന്നവരെ പോലെ നാം കഴിയണമെന്നാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

-Advertisements-

ആ ചിന്ത എല്ലാവർക്കും വേണം. അത് ഇല്ലാതെ ആകുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇത് മനസിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവോഥാന നായകരുടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നവോഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

-Advertisements-