മോള് പേടിക്കണ്ട മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചിരുന്നു. ആ ഉറപ്പിൽ അവൾ തളരാതെ പിടിച്ചു ; മോഫിയയുടെ ഉമ്മ പറയുന്നു

ആലുവ : മോഫിയയ്ക്ക് നിയമത്തിലും കോടതിയിലും വലിയ വിശ്വാസമായിരുന്നു. അതുകൊണ്ടാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നത്. നീതി കിട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്നു. നീതി കിട്ടില്ലേ എന്ന് ഉപ്പയോട് അവൾ ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്ക് പോയ മകൾ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ ഉമ്മ ഫാരിസ പറഞ്ഞു.

മോള് പേടിക്കണ്ട മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചിരുന്നു. ആ ഉറപ്പിൽ അവൾ തളരാതെ പിടിച്ച് നിന്നെയും ഉമ്മ പറയുന്നു. 2500 രൂപ വിലയിട്ടാണ് സുഹൈൽ മകൾക്ക് കത്തയച്ചത്. ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നതായി മകൾ പറഞ്ഞിരുന്നതായും ഉമ്മ പറയുന്നു.

  പട്ടി കടിച്ചത് കാര്യമാക്കിയില്ല രണ്ട് മാസത്തിന് ശേഷം പേവിഷബാധയേറ്റ് യുവാവ് മരിച്ചു

ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകിയതിന് തൊട്ട് പിന്നാലെയാണ് തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ മോഫിയ പർവീണിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പെഴുതിവെച്ചാണ് മോഫിയ ജീവനൊടുക്കിയത്.

Latest news
POPPULAR NEWS