കോട്ടയം വെല്ലൂപ്പറമ്പിൽ ബൈക്ക് മോഷ്ടിക്കാൻ വന്നവരെ നാട്ടുകാർ പിടിക്കാൻ തുടങ്ങിയതിനെ തുടർന്ന് മോഷ്ടാക്കൾ പുഴയിലേക്ക് ചാടി. തുടർന്ന് പുഴയിൽ നീർനായ ഉണ്ടെന്നും കടിക്കാൻ സാധ്യതയുണ്ടെന്നും ഉള്ള നാട്ടുകാരുടെ മുന്നറിയിപ്പിനെ തുടർന്ന് മോഷ്ടാക്കൾ കരയിലേക്ക് തിരിച്ചു കയറുകയായിരുന്നു. ശേഷം പോലീസുകാരെ വിവരമറിയിക്കുകയും മോഷ്ടാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോട്ടയം കുമ്മനം സ്വദേശിയായ താരിഖിന്റെ ബൈക്കാണ് മോഷ്ടിച്ചത്. സംഭവത്തെതുടർന്ന് ബൈക്കിന്റെ നമ്പറും ഫോട്ടോയും അടക്കമുള്ള കാര്യങ്ങൾ യുവാവ് ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. മീനച്ചിലാറ് വെള്ളിപ്പറമ്പ് പാലത്തിനു സമീപത്തായി കുളിക്കാൻ വന്ന ജെറിൻ എന്നയാളുടെ ശ്രദ്ധയിൽ ബൈക്ക് പെടുകയായിരുന്നു.
സമൂഹമാധ്യമങ്ങളുടെ പ്രചരിക്കുന്ന ബൈക്ക് ആണെന്ന് മനസ്സിലായതിനെ തുടർന്ന് അദ്ദേഹം വിവരമറിയിക്കുകയായിരുന്നു. സംഭവം മനസ്സിലായതിനെ തുടർന്ന് മോഷ്ടാക്കൾ പുഴയിലേക്ക് ചാടുകയും ചെയ്തു. കരയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കൂടിയതിനെ തുടർന്ന് പ്രതികൾക്ക് രക്ഷപ്പെടാൻ ആവതാകുകയും നാട്ടുകാരിൽ ചിലർ ബുദ്ധിപൂർവ്വം പുഴയിൽ നീർനായ ഉണ്ടെന്ന് പറയുകയും ഇത് പേടിച്ച് യുവാക്കൾ തിരിച്ച് കരയിലേക്ക് കയറുകയും ആയിരുന്നു. ശേഷം കോട്ടയം ഗാന്ധിനഗർ പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.