മോഹന വാഗ്ദാനം നൽകി യുവാവിൽ നിന്നും ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് പതിനെട്ട് ലക്ഷം രൂപ

പാലക്കാട് : കർണാടക കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ ബിജു ജോൺ,ലിസമ്മ ദമ്പതികളാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വടക്കാഞ്ചേരി സ്വദേശിയുടെ പരാതിയെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വടക്കാഞ്ചേരി സ്വദേശിയായ ബിനോയിയിൽ നിന്നും പതിനെട്ട് ലക്ഷം രൂപ ബിജു ജോണും ഭാര്യ ലിസമ്മയും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. ബിനോയിയുടെ ഭാര്യയ്ക്ക് ഓസ്‌ട്രേലിയയിൽ നേഴ്‌സിംഗ് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിരവധി തവണകളായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തതെന്ന് ബിനോയ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മൂന്ന് വർഷം മുൻപാണ് പണം തട്ടിയതെന്നും പാസ്‌പോർട്ടും വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെയുള്ള രേഖകളും വിസയ്ക്കായി നൽകിയെന്നും എന്നാൽ പല കാരണങ്ങൾ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വിസ ഇല്ലെങ്കിൽ പണം തിരികെ തരണമെന്ന് ആവിശ്യപെട്ടപ്പോൾ അതിന് അവർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു .

  വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു ശബരിമല തുറക്കില്ല ; മാസ പൂജകൾ യഥാക്രമം നടത്താൻ തീരുമാനം

പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓരോ തട്ടിപ്പിന് ശേഷവും മാറി മാറി താമസിക്കുന്ന പ്രതികളെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അഞ്ച് വർഷത്തിൽ കൂടുതലായി പ്രതികൾ വിസ തട്ടിപ്പ് സ്ഥാപനം നടത്തി വരുന്നതായി പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS