മോഹൻലാലിനെ കെട്ടിപിടിച്ചപ്പോൾ ലോകം കീഴടക്കിയ പോലെ തോന്നി ; മോഹൻലാലിനെ കുറിച്ച് ദുർഗ കൃഷ്ണ

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധക്കപെട്ട താരമാണ് ദുർഗ കൃഷ്ണ. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിൽ തന്നെ മുൻ നിര നായകനൊപ്പം അഭിനയിച്ച താരം പിന്നീട് ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, പ്രേതം 2 തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് സുപരിചയാകുവായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച താരം നൃത്ത രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന റാം എന്ന സിനിമയിൽ നായികയായി എത്തുകയാണ് ദുർഗ കൃഷ്ണ. കോവിഡ് പ്രതിസന്ധി കാരണം ഇടക്ക് ഷൂട്ടിംഗ് നിർത്തിവെച്ചെങ്കിലും ലാലേട്ടൻ ഒപ്പമുള്ള നിമിഷങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ് ദുർഗ. ഒരു സ്വകാര്യ ചാനലിലാണ് താരം പങ്കുവെച്ചത്.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

താൻ ചെറുപ്പം മുതൽക്കേ മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ ആരാധികയാണ് സിനിമയിൽ ആദ്യ അവസരം കിട്ടിയപ്പോൾ തന്നെ ഇരുവർക്കും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരിന്നു. പഠിക്കുന്നക്കാലത്ത് ലാലേട്ടൻ ഒപ്പം ഒരു സെൽഫി എടുത്താൽ കൊള്ളാമെന്ന് ആഗ്രഹിച്ചിട്ടുണ്ട് അത് എന്തായാലും റാം ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് സാധിച്ചു, ലാലേട്ടൻ ചേർന്ന് നിന്നപ്പോൾ ലോകം കീഴടക്കിയ തോന്നലാണുണ്ടായത്. ഇപ്പോൾ കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു റാം സിനിമ വലിയ പ്രതീക്ഷയുണ്ടെന്നും താര ജാഡയില്ലാത്ത നടനാണ് മോഹൻലാൽ എന്നും ദുർഗ കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS