മോഹൻലാലിനൊപ്പം അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല മോഹൻലാലിനൊപ്പം ജീവിച്ചു എന്ന് വേണം പറയാൻ ; മീന

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മീന. തമിഴ് നാട്ടിൽ ജനിച്ച മീനയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മീന അഭിനയിച്ചിട്ടുണ്ട്. എന്നാൽ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു അതിന് കാരണം മീനയുടെ പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാലാണെന്നാണ് മീന പറയാറുള്ളത്. ബാലതാരമായുള്ള അരങ്ങെത്തിന് ശേഷം തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയായിരുന്നു.

മോഹൻലാലിനൊപ്പം നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വർണപ്പകിട്ട്,നാട്ടുരാജാവ്,ചന്ദ്രോത്സവം,ഉദയനാണ് താരം,മിസ്റ്റർ ബ്രഹ്മചാരി,മുന്തിരി വള്ളികൾ തളിർക്കുമ്പോൾ,ദൃശ്യം, എന്നിവയാണ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾ. മോഹൻലാലുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലതെന്നും മീന പറയുന്നു. മോഹൻലാൽ കഥാപാത്രമായി ക്യാമറക്ക് മുന്നിലെത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ലെന്നും ജീവിക്കുന്നതായാണ് ഫീൽ ചെയ്യുക എന്നും മീന പറയുന്നു. മോഹൻലാലിൻറെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ മോഹൻലാൽ ചിത്രങ്ങളിൽ ജീവിക്കാനാണ് ശ്രമിച്ചതെന്നും മീന പറയുന്നു.