മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയപ്പോൾ മോഹൻലാൽ ഒപ്പിച്ച കുസൃതി തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

മലയാള സിനിമയിൽ നടന വിസ്മയമാണ് മോഹൻലാൽ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹൻലാലിന് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നിരവധി ആരാധകരുണ്ട്. അഭിനയത്തിൽ മാത്രമല്ല ഗുസ്തിയിലും, പാട് പാടുന്ന കാര്യത്തിലും കഴിവ് തെളിയിച്ച മോഹൻലാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. മോഹൻലാൽ എന്ന നടന്റെ ഉള്ളിൽ ഒരു കുട്ടിത്തം നിറഞ്ഞ മനസ്സുണ്ടെന്ന് പല സുഹൃത്തുക്കളും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

മോഹൻലാൽ ഒപ്പിച്ച കുട്ടിത്തം നിറഞ്ഞ കുസൃതി നടിയും ആരാധികയുമായ ലക്ഷ്മി ഗോപാല സ്വാമി ഇപ്പോൾ വെളിപ്പെടുത്തുയാണ്. നിരവധി സിനിമകളിൽ മോഹനലാലിന് ഒപ്പം അഭിനയിച്ച ലക്ഷ്മി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മോഹൻലാൽ, മുകേഷ് വിനീത് ഉൾപ്പടെ ഉള്ളവർ പങ്കെടുത്ത ഒരു സ്റ്റേജ് ഷോക്ക് പോയപ്പോൾ നടന്ന കാര്യങ്ങളാണ് താരം പറയുന്നത്.

അമേരിക്കയിൽ സ്റ്റേജ് ഷോയിൽ എത്തിയപ്പോളാണ് മോഹൻലാൽ പറയുന്നത് ബ്രാഡ് പിറ്റിന്റെ ഒരു അടിപൊളി ഇംഗ്ലീഷ് പടം അടുത്തുള്ള തിയേറ്ററിൽ ഓടുന്നുണ്ടെന്നും നല്ല സിനിമയാണെന്ന് പറഞ്ഞു മുകേഷ്, വിനീത് എന്നിവർക്ക് ഒപ്പം തന്നോടും വരാൻ വാശി പിടിച്ചു. ഒടുവിൽ മോഹൻലാലിന്റെ നിർദേശ പ്രകാരം സിനിമക്ക് പോയെന്നും തിയേറ്ററിൽ എത്തി സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നെന്നും കാരണം സിനിമ ജർമ്മൻ ഭാഷയിലായിരുന്നു.

  ചില നടന്മാർ ചുംബന രംഗങ്ങൾ ബലാ-ത്സംഗ രംഗങ്ങളാക്കും ; പലരും മാറിൽ കയറി പിടിക്കുമെന്ന് വെളിപ്പെടുത്തലുമായി താരം

ആർക്കും ഒന്നും മനസിലാകാതെ ഇരിക്കുന്ന സമയത്ത് ലാലേട്ടൻ കയ്യിൽ പോപ്കോണും പിടിച്ചിരുന്ന് സിനിമ കാണുകയായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് പോപ്കോൺ മുഴുവനും കഴിച്ചു തീർക്കുകയും ചെയ്തു. അതിന് ശേഷം ഓരോ സീൻ കഴിയുമ്പോഴും മോഹൻലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. സത്യത്തിൽ തന്നെ കാണിക്കാൻ വേണ്ടിയായിരുന്നു മോഹൻലാൽ സിനിമ മനസിലാകുന്നത് പോലെ കാണിച്ചതെന്നും അവരുടെ ഒപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നും ലക്ഷി ഗോപാലസ്വാമി പറയുന്നു. തങ്ങളെ അവിടെ ഉള്ളവർക്ക് അറിയാത്തത് കൊണ്ട് അത് അവർ ശരിക്ക് ആസ്വദിച്ചെന്നും ലക്ഷ്മി പറയുന്നു. പലപ്പോഴും ഷോപ്പിങ്ങിന് ഇറങ്ങിയപ്പോൾ കൂളായി തെരുവിൽ കൂടി നടന്നു പോകുന്ന മോഹൻലാലിനെ കണ്ടെന്നും ലക്ഷ്മി പറയുന്നു.

Latest news
POPPULAR NEWS