മോഹൻലാലിനോട് വർഷങ്ങളോളം പിണങ്ങി ഇരുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്

മലയാളത്തിൽ ഹിറ്റുകൾ ഏറെയും പിറന്നത് സത്യൻ അന്തിക്കാട് മോഹൻലാലിനെ വെച്ച് സിനിമ ചെയ്തപ്പോഴാണ്. മോഹൻലാൽ സത്യൻ കൂട്ടുകെട്ടുകളിൽ കൂടി പിറന്ന നാടോടിക്കാറ്റ്, പട്ടണപ്രവശം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഹിറ്റുകളായത്. സത്യൻ അന്തിക്കാടിന്റ ആദ്യ ചിത്രം മുതൽ ഉള്ള മോഹൻലാൽ പിന്നീട് ഇരുപതോളം സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് പക്ഷേ അതിന് ശേഷം ഇരുവരും ഏറെനാൾ പിണക്കത്തിലാണ് എന്ന വാർത്ത പ്രചരിച്ചിരുന്നു.

അതിന് കാരണം മോഹൻലാലിനെ വെച്ച് പിന്നീട് സിനിമ എടുക്കണം എന്ന് വിചാരിച്ചപ്പോൾ എല്ലാം ഓരോ തടസങ്ങൾ നേരിട്ടന്നും അതിനാൽ ചെറിയ പിണക്കം തനിക്ക് ഉണ്ടായെന്നും സത്യൻ അന്തിക്കാട് പറയുന്നു. പക്ഷേ ഇ പിണക്കം ഉള്ള കാര്യം മോഹൻലാലിനോട് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു കാര്യം താൻ അറിഞ്ഞില്ല എന്ന് മോഹൻലാലിന്റെ മറുപടി തന്നെ ഞെട്ടിച്ചെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇരുവർ എന്ന സിനിമ കണ്ട് ലാലിനെ പ്രശംസിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ലെന്നും അപ്പോൾ തന്നെ ഫോൺ വിളിച്ചു അഭിനന്ദിക്കുകയും ചെയ്തുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും രസതന്ത്രം എന്ന സിനിമയിൽ ഒരുമിക്കുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തു.