മോഹൻലാലിന്റെ സിനിമകളിൽ നായികയായി അഭിനയിക്കാൻ കൊതിക്കാത്ത ഒരു നടി പോലും മലയാള സിനിമയിൽ ഇല്ല എന്ന് തുറന്ന് പറയുകയാണ് നടി മേനക. സിനിമയിൽ തിളങ്ങി നിന്ന മേനക വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുകയായിരുന്നു. നിർമ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം കഴിച്ചിരിക്കുന്നത്. സിനിമ കുടുബത്തിൽ നിന്നും തെന്നിന്ത്യൻ നായായിക്കായി തിളങ്ങുന്ന കീർത്തി സുരേഷ് ഇവരുവരുടെയും മകളാണ്.
നായിക വേഷത്തിന് ഒപ്പം തന്നെ സൂപ്പർ സ്റ്റാറുകളുടെ സഹോദരി വേഷം ചെയ്തും താരം കൈയടി നേടിയിട്ടുണ്ട്. ശ്കതമായ കഥാപാത്രങ്ങളിലാണ് മേനക ഏറെയും അഭിനയിച്ചിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്ന വേഷങ്ങളിൽ അഭിനയിച്ച മേനക തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുകയായിരുന്നു.
ഫാസിൽ, പ്രിയദർശൻ ചിത്രങ്ങളിൽ സ്ഥിര സാനിധ്യമായ മേനക ശക്തമായ സ്ത്രീ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായ വിഷ്ണു ലോകം എന്ന ചിത്രം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലന്ന് വെളുപ്പെടുത്തുയാണ് താരം ഇപ്പോൾ. കമൽ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മേനകയായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിലെ നായിക വേഷം ചെയ്യാൻ ഇരുന്നത് താനായിരുന്നുവെന്നും എന്നാൽ മൂത്ത മോൾ കുഞ്ഞയതിനാൽ അതിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും കരഞ്ഞുകൊണ്ടാണ് ശാന്തി കൃഷ്ണയ്ക്ക് ആ വേഷം വിട്ടുകൊടുത്തതെന്നും താരം പറയുന്നു.