മോഹൻലാലിന്റെ പക്കി എന്നെ നിരാശപ്പെടുത്തി ; തുറന്ന് പറഞ്ഞ് നടി ശരണ്യ പൊൻ വണ്ണൻ

മലയാളികൾക്ക് എക്കാലവും ഓർമയിൽ ഉള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി, 100 കോടി ക്ലബ്ബിൽ കയറിയ സിനിമയിൽ മോഹൻലാൽ, നിവിൻ പോളി, സണ്ണി വെയിൻ തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ടായിരിന്നു. കേന്ദ്ര കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിച്ചത് നിവിൻ പോളിയാണെങ്കിലും മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കിയാണ് ജനശ്രദ്ധ കൂടുതലും നേടിയത്.

എന്നാൽ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രം തന്നെ നിരാശപ്പെടുത്തിയെന്നും ഇത്തിക്കര പക്കി സിനിമയിൽ നിന്നും ഒളിച്ചോടുന്നതായിയാണ് കാണിക്കുന്നതെന്നും തെന്നിന്ത്യയൻ താരം ശരണ്യ പറയുന്നു. ഇങ്ങനെയല്ല ഇ കഥാപാത്രം കഥയെന്ന് തനിക്ക് അറിയാമെന്നും ശരണ്യ വ്യക്തമാക്കി.