മോഹൻലാലിന്റെ ഭാര്യയായി വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പുലിമുരുകനിലെ മൈന

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാണ് പുലിമുരുഗൻ. വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച പുലിമുരുകനിൽ നായികയായി എത്തിയ താരമാണ് കമാലിനി മുഖർജി. പുലിമുരുകനിൽ മോഹൻലാലിൻറെ ഭാര്യയായ മൈന എന്ന കഥാപാത്രത്തെയാണ് കമാലിനി മുഖർജി അവതരിപ്പിച്ചത്.

രേവതി സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിലൂടെയാണ് കമാലിനി മുഖർജി സിനിമയിലെത്തുന്നത്. നേരത്തെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പിന്നീട് തെലുങ്കിലും കന്നടയിലും കമാലിനി സജീവമായി അഭിനയിച്ചു അതിനിടെ മമ്മുട്ടി ചിത്രമായ കുട്ടിസ്രാങ്കിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ താരം മോഹനലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിൻറെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി മുഖർജി പറയുന്നത്. മോഹൻലാലിൻറെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.