മോഹൻലാൽ എന്ന നടന്റെ കഴിവ് തനിക്ക് വൈകിയാണ് മനസിലായത് ; കാരണം വ്യക്തമാക്കി രോഹിണി

മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് രോഹിണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകുന്ന താരം കൂടുതലും അമ്മ വേഷങ്ങളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച താരം കൂടിയാണ് രോഹിണി

നായിക, സഹനടി തുടങ്ങിയ വേഷങ്ങൾ അഭിനയിച്ച താരം പിന്നീട് രഘുവരനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്നങ്കിലും വിവാഹ മോചനത്തോടെ സിനിമയിൽ വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോൾ താരം മോഹൻലാലിനെ പറ്റി മനസ്സ് തുറക്കുകയാണ്. മോഹൻലാൽ എന്ന നടന്റെ കഴിവ് തനിക്ക് വൈകിയാണ് മനസിലായതെന്നും അതിന് കാരണമുണ്ടെന്നും രോഹിണി പറയുന്നു.

Also Read  അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

ഒരുപാട് സിനിമകളിൽ മോഹൻലാലിന്റെ നായികയായി താൻ അഭിനയിച്ചിട്ടുണ്ടനും എന്നാൽ അന്ന് ഒന്നും അദേഹത്തിന്റെ അഭിനയ ശേഷി എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ സിനിമയിൽ നിന്നും ഇടവേള എടുത്തപ്പോയാണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി മനസിലാക്കിയതെന്നും മോഹൻലാലിനെ ആന്റണി ക്വീൻ തുടങ്ങിയ ലോക നടന്മാർക്ക് ഒപ്പം നിർത്താവുന്ന നടനാണെന്നും രോഹിണി പറയുന്നു. പണ്ട് മോഹൻലാൽ, റഹ്മാൻ തുടങ്ങിവർക്ക് എല്ലാം ഒരു ഗാങ് പോലെയായിരുന്നുവെന്നും അന്ന് ഒന്നും അദ്ദേഹത്തെ നിരീക്ഷിക്കാൻ പറ്റിയില്ലന്നും അന്ന് മനസിലുള്ള മഹാ നടൻമാർ തിലകൻ സാർ, ഗോപി സാർ തുടങ്ങിയവരായിരുവെന്നും രോഹിണി കൂട്ടിച്ചേർത്തു.