മോഹൻലാൽ പറഞ്ഞു അവനെ വെറുതെ വിടരുത് ; കീർത്തി സുരേഷിനെതിരെ തെറിവിളി പോലീസിൽ പരാതി നൽകി സുരേഷ്‌കുമാർ

തിരുവനന്തപുരം : ചലച്ചിത്രതാരം കീർത്തി സുരേഷിനെ തെറിവിളിച്ച വീഡിയോ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ പരാതി നൽകി പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ. രജനികാന്ത് ചിത്രം അണ്ണാതെ കണ്ടതിന് ശേഷം കീർത്തി സുരേഷിനെതിരെ യുവാവ് തെറിവിളി നടത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് യുട്യൂബ് ചാനൽ പ്രചരിപ്പിച്ചത്.

മോഹൻലാലാണ് വീഡിയോ ആദ്യം കണ്ടതെന്നും മകളെ തെറി വിളിച്ച ആളെ വെറുതെ വിടരുതെന്നും പോലീസിൽ പരാതി നൽകണമെന്നും മോഹൻലാൽ തന്നോട് ആവശ്യപ്പെട്ടു. പരാതി നൽകിയതിന് ശേഷം തന്നെ അറിയിക്കണമെന്നും മോഹൻലാൽ പറഞ്ഞതായി സുരേഷ്‌കുമാർ പറയുന്നു.

  പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല ; തുറന്ന് പറഞ്ഞ് അമല പോൾ

ചിത്രത്തിലെ അഭിനയം മോശമാണെങ്കിൽ ആർക്കും വിമർശിക്കാം. ഒരാൾ ചീത്ത വിളിച്ചാൽ അത് പ്രചരിപ്പിക്കേണ്ട കാര്യം എന്താണ്. പ്രചരിപ്പിച്ചവനും ചീത്തവിളിച്ചവനും തമ്മിൽ എന്ത് വ്യത്യാസമെന്നും സുരേഷ്‌കുമാർ ചോദിക്കുന്നു. സുരേഷ്‌കുമാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS