മോഹൻലാൽ പല തവണ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ഇതുവരെ പോകാൻ സാധിച്ചിട്ടില്ല അതിൽ വിഷമമുണ്ടെന്ന് നരസിംഹം നായിക

നരസിംഹം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാള സിനിമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മനസ്സ് തുറക്കുകയാണ്. ലാലേട്ടൻ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ സഹിച്ചെന്നും താരം പറയുന്നു.

ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS