മോഹൻലാൽ മദ്യപിച്ചാണോ അഭിനയിക്കാൻ എത്തിയതെന്ന് ആ നടി ചോദിച്ചു; വെളിപ്പെടുത്തി ജോഷി

മോഹൻലാൽ മമ്മൂട്ടി തുടങ്ങി വൻ താര നിരയെ അണിയിച്ചൊരുക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. വൻ വിജയമായി തീർന്ന ചിത്രത്തിൽ മോഹൻലാൽ കാഴ്ച വെച്ച പ്രകടനം ഇന്നും സിനിമ പ്രേമികൾക്ക് മറക്കാനാവാത്തതാണ്. മണിയൻപിള്ള രാജു, ഇന്നസെന്റ്, ജഗദീഷ്, അശോകൻ, എംജി സോമൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ടോണി കുരിശിങ്കൽ എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്.

തിരുവനന്തപുരം മുതൽ മദ്രാസ് വരെ പോകുന്ന ട്രെയിനിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാകിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മലയാളത്തിൽ സിനിമ വലിയ രീതിയിൽ വിജയം നേടിയതോടെ തമിഴിലേക്കും റീമേക്ക് ചെയ്യുകയായിരുന്നു. ആദ്യം പകുതി അവസാനിക്കുന്നത് വരെ ട്രെയ്നിൽ ചിത്രികരിച്ച സിനിമയിൽ മമ്മൂട്ടിയ്ക്ക് പകരം ജഗതി ശ്രീകുമാറിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത് പിന്നീട് കഥ വലുതാക്കിയ ശേഷം മമ്മൂട്ടിയെ കൂടി ചിത്രത്തിൽ ഉൾപെടുത്തുകയായിരുന്നു.

Also Read  ജോഗി മരിച്ചതിന് പിന്നാലെ വീട് നഷ്ടമായി വാടക വീട്ടിലേക്ക് താമസം മാറി പിന്നീട് ഇങ്ങോട്ട് കഷ്ടപാടുകളായിരുന്നു ; സന്തോഷ് ജോഗിയുടെ ഭാര്യ പറയുന്നു

ട്രെയിനിൽ മദ്യപിച്ചു അസാമാന്യ പ്രകടനം കാഴ്ച വെച്ച മോഹൻലാലിൻന്റെ കഥാപാത്രം എല്ലാവരെയും പോലെ തന്നെയും ഞെട്ടിച്ചു കളഞ്ഞെന്ന് തുറന്ന് പറയുകയാണ് ജോഷി ഇപ്പോൾ. സിനിമ ഇറങ്ങിയ ശേഷം നടി സരിത തന്നോട് ചോദിച്ച കാര്യവും ജോഷി വെളിപ്പെടുത്തി. ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ മദ്യപിച്ചാണോ എത്തിയതെന്ന് സരിത തന്നോട് ചോദിച്ചതായി ജോഷി പറയുന്നു.