മോഹൻലാൽ വന്നത് കൊണ്ട് സിനിമയിൽ എത്തിയ ആളല്ല ഞാൻ പലരും അങ്ങനെ പറയുന്നുണ്ട് അത് ശരിയല്ല ; എം ജി ശ്രീകുമാർ

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ, സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങളും എല്ലാം വഴങ്ങുന്ന എംജി ശ്രീകുമാർ മലയാള സിനിമ ഗാന രംഗത്ത് എത്തിയിട്ട് വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത കൂട്ടുക്കാരൻ കൂടിയായ എംജി മിക്ക മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ പാടിയിട്ടുണ്ട്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ മിക്ക ഗാനങ്ങളും പിറന്നത് എംജി ശ്രീകുമാറിൽ കൂടിയാണ്.

മോഹൻലാൽ നായക പദവിലേക്ക് ഉയർന്നത് കൊണ്ടാണ് എംജിയും ഗായക രംഗത്ത് ഉയർന്നു വന്നത് എന്ന ഗോസ്സിപ് പണ്ട് മുതലേ പറഞ്ഞു പലരും കേട്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെ വിശ്വസിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുവാണ് എംജി ശ്രീകുമാർ. മോഹൻലാൽ കാരണമാണ് ഉയർന്നു വന്നത് എന്ന് പല ഫേസ്ബുക് പോസ്റ്റുകളും കണ്ടിട്ടുണ്ട്.

എന്നാൽ മോഹൻലാൽ കാരണം അല്ല താൻ ഉയർന്ന് വന്നതെന്നും അങ്ങനെ മോഹൻലാലായിരുന്നു ഉയർത്തിയത് എങ്കിൽ ഭാരതം, കമലദളം തുടങ്ങിയവയിലും പാടാൻ വിളിക്കേണ്ടത് അല്ലേ? എന്നാൽ സിബി മലയിൽ, ജോഷി തുടങ്ങിയവർ നല്ല പിന്തുണ നൽകിയെന്നും എംജി പറയുന്നു.

സിനിമയിലേക്ക് എല്ലാവരും യാഥാർച്ഛികമായി വന്നതാണെന്നും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വഴി മോഹൻലാൽ സ്റ്റാറായി, അവിടെ ആരും ആരെയും വളർത്തിയിട്ടില്ല എല്ലാവരും വളരുകയായിരുന്നു, അക്കാലത്ത് എല്ലാവരുടെയും മോഹം സിനിമയിൽ എത്തിപ്പെടുക എന്നതായിരുന്നു എന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.