തെന്നിന്ത്യൻ താര സുന്ദരി തൃഷയ്ക്ക് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുണ്ട്. വിജയ് അടക്കുമുള്ള മുൻ നിര നായകന്മാരുടെ നായികയായി തിളങ്ങുന്ന തൃഷയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് 96, വിണ്ണ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിൽ. മലയാളത്തിൽ ആദ്യമായി നിവിൻ പോളിയുടെ നായികയായും തൃഷ സിനിമയിൽ എത്തിയിരുന്നു.
ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം ആരാധാകർക്ക് ആവേശമായി മോഹൻലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് വീണ്ടും വരുകയാണ് തമിഴ് സുന്ദരി തൃഷ. ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വരാൻ ഇരിക്കുന്ന റാം എന്ന ചിത്രത്തിലാണ് തൃഷ അഭിനയിക്കുന്നത്. മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് തുറന്ന് പറയുകയാണ് തൃഷ ഇപ്പോൾ.
അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ എക്സൈറ്റഡാണെന്നും താൻ അദ്ദേഹത്തെ എപ്പോൾ കണ്ടാലും ഇനി എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു. ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹൻലാലിന് ഒപ്പമാകുമ്പോൾ ആവേശം കൂടുമെന്നും താരം പറയുന്നു.