മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ ചലച്ചിത്രതാരം ബാല ഇടപെട്ടതായുള്ള ഫോൺ സംഭാഷണങ്ങൾ പുറത്ത്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ ചലച്ചിത്രതാരം ബാല ഇടപെട്ടതായുള്ള ഫോൺ സംഭാഷണങ്ങൾ പുറത്ത്. പരാതിക്കാരനായ അജിത്തുമായി ബാല സംസാരിക്കുന്നതിന്റെ ഫോൺ റെക്കോർഡാണ് പുറത്തായത്.

മോൻസണിനെതിരെ അജിത്ത് നൽകിയ പരാതി പിൻവലിക്കണമെന്ന് ആവിശ്യപെടുകയും, മോൻസണിനെ കുറിച്ച് അപവാദങ്ങൾ പറയരുതെന്നും ബാല താക്കീത് ചെയ്തു. പത്ത് വർഷം പട്ടിയെ പോലെ പണിയെടുത്ത തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് അജിത്ത് ബാലയോട് പറയുന്നതും ഫോൺ സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്.

  മണ്ണാർക്കാട് കുടുബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി ബാല രംഗത്തെത്തി. അയൽക്കാരനെന്ന പരിചയം മാത്രമാണ് മോൻസണുമായി ഉള്ളതെന്നും അല്ലാതെ ഒരു തരത്തിലുള്ള ബന്ധവും അയാളുമായി തനിക്കില്ലെന്നും ബാല വ്യക്തമാക്കി. ബാലയുടെ വിവാഹത്തിലും മോൻസൺ പങ്കെടുത്തിട്ടുണ്ട്.

Latest news
POPPULAR NEWS