മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ

കോവിഡ് പരിശോധന റിസൾട്ട്‌ ലഭിക്കാനുള്ള താമസം കാരണം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കായംകുളം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലാണ് പെരിങ്ങാല സ്വദേശിനി അക്ഷയ മധുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലയോടെ കോവിഡ് റിസൾട്ട് ലഭിച്ചു. പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി മൃതദേഹം കൊണ്ടുപോകാൻ വന്ന സഹോദരൻ അജയ് ആണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. ഇതറിഞ്ഞ മോർച്ചറി ജീവനക്കാരൻ മൃതദേഹം നിലത്തു കിടത്തിയ ശേഷം സ്ഥലം വിട്ടു. ഫ്രീസറിന്റെ കംപ്രസ്സർ ഊരി മാറ്റിയ നിലയിലും ഉണ്ടായിരുന്ന മറ്റൊന്ന് പ്രവർത്തന രഹിതമായിരുന്നു എന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പോലീസ് എത്തുന്നതുവരെ മൃതദേഹം നിലത്തായിരുന്നു കിടത്തിയിരുന്നത്. സംഭവത്തിൽ വള്ളിക്കുന്നം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read  സംസ്ഥാന സർക്കാരിനെ വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി വീണ എസ് നായർ