മർക്കസ് യോഗത്തിൽ പങ്കെടുത്ത് തിരിച്ചു വന്ന മുസ്‌ലിം യുവാവിനെ തല്ലി കൊന്നു ; മനോരമയുടെ വ്യാജ വാർത്ത പൊളിഞ്ഞത് ഇങ്ങനെ

മനോരമ ന്യൂസിന്റെ വ്യാജ വാർത്ത പൊളിച്ചടുക്കി യുവമോർച്ച നേതാവ്. മർക്കസ് സമ്മേളനത്തിന് പോയി തിരിച്ച് വന്ന മെഹബൂബ് എന്ന മുസ്‌ലിം യുവാവിനെ തല്ലി കൊന്നു എന്ന് കഴിഞ്ഞ 9 ന് മനോരമ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മർകസ് സമ്മേളനത്തിന് പോയിവന്ന യുവാവ് ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങി നടക്കുകയും സർക്കാർ നിർദേശങ്ങൾ പാലിക്കാതെ ഇരിക്കുകയും ചെയ്തതോടെ നാട്ടുകാർ പിടികൂടുകയും മർദിക്കുകയും ചെയ്തിരുന്നു എന്നാൽ ഇയാൾ കൊല്ലപ്പെട്ടില്ലെന്നും നാട്ടുകാർ പോലീസിൽ ഏൽപ്പിച്ച ഇയാൾ ആശുപത്രിയിൽ കൊറോണ നിരീക്ഷണത്തിലാണെന്നും യുവമോർച്ച നേതാവ് അഡ്വ ആർ എസ് രാജീവ് വ്യക്തമാക്കുന്നു. മനോരമ ന്യൂസ് കൊല്ലപ്പെട്ടു എന്ന് പറയുന്ന യുവാവിന്റെ ഫോൺ സംഭാഷണവും രാജീവ് പുറത്ത് വിട്ടു. ഫേസ്ബുക്കിലൂടെയാണ് മനോരമയുടെ വ്യാജവാർത്തയ്‌ക്കെതിരെ യുവമോർച്ച നേതാവ് അഡ്വ സൂരജ് രംഗത്തെത്തിയത്.

സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ ;

ഈ പോസ്റ്റിനാധാരം മനോരമ ചാനലിൽ ഈ മാസം 9 തിയതി വന്ന ന്യൂസ് ആണ്.തല്ലിക്കൊന്നു എന്ന വാർത്ത വ്യാജം? ഇത് എന്തിന് വേണ്ടി? ഇതാണോ പത്ര ധർമ്മം …
ബവാനയിലെ ഹവേലി വില്ലേജിൽ ലോക്ക് ഡൗൺ സമയത്ത് ഭോപ്പാലിൽ മർക്കസ് മീറ്റിംഗിന് പോയി തിരിച്ചു വന്ന് ഗ്രാമത്തിൽ കറങ്ങി നടന്നതിന് നാട്ടുകാർ പിടിച്ച് തല്ലി പോലീസിൽ ഏൽപ്പിച്ചു. പയ്യൻ ഇപ്പോൾ LNJP ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിലാണ്.തല്ലിയതിന് 3 പേർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. മെഹബൂബ് അലി എന്ന ചെറുപ്പക്കാരനുമായി എൻ്റെ സുഹൃത്ത് ഫോണാൽ സംസാരിച്ചു. അദ് ദേഹത്തിൻ്റെ വീട്ടുകാരുമായും സംസാരിച്ചു. മെഹബൂബ് സുഖമായി ആശുപത്രിയിലാണ്…
മെഹബൂബിൻ്റെ ഫോൺ നംബർ 9354752077
ബാപ്പയുടെ നംബർ 9870379020
മനോരമ റിപ്പോർട്ട് ചെയ്തത് ആൾക്കൂട്ടം തല്ലി കൊന്നു എന്നാണ്. ഇത്തരം കളവ് വാർത്തകൾ സമൂഹത്തിൽ അരാചകത്വം വളർത്തുവാനേ സാധിക്കൂ.
സത്യം മനസ്സിലാക്കി പൊതു സമൂഹത്തോട് മാപ്പ് പറയാൻ മനോരമ തയ്യാറാകണം