മർക്കസ് സമ്മേളനത്തിന്റെ പുറകിൽ കള്ളപ്പണം വെളുപ്പിച്ചു ? തബ് ലീഗ് ജമാഅത്തെ നേതാവ് മൗലാന സാദ് ഖാണ്ഡൽവിക്കെതിരെ കേസെടുത്തു

ഡൽഹി : തബ് ലീഗ് ജമാഅത്തെ നേതാവ് മൗലാന സാദ് ഖാണ്ഡൽവിക്കെതിരെ കേസെടുത്തു. കള്ളപ്പണം വെളിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി ആളുകൾ പങ്കെടുത്ത തബ് ലീഗ് ജമാഅത്ത് മർകസിന്റെ മറവിൽ നടത്തിയ പാനനിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്.

കൊറോണ പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശം അവഗണിച്ച് സമ്മേളനം നടത്തിയതിന് പകർച്ചവ്യാധി നിരോധന നിയമപ്രകാരം ജമാഅത്ത് നേതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഡൽഹി പോലീസ് നേരെത്തെ കേസെടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിക്കുക, കൂട്ടം കൂട്ടുക എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ കേസെടുത്തത്. മർകസ് സമ്മേളനത്തിന് പങ്കെടുത്തവരിൽ പകുതിയിലധികം പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കൊറോണ വ്യാപകമായി പടർത്തിയത് മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരായിരുന്നു. മർകസ് സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും എത്തിയവരായതിനാൽ രോഗം രാജ്യത്തിൻറെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഇവർ കാരണമായി. തമിഴ് നാടിനെയും ഡൽഹിയെയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ഖാണ്ഡൽവിയാണ് ഈ സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്. നിലവിൽ ഇയാൾ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയാണ്.