മ-രിച്ചയാളുടെ പേരിൽ വ്യാജരേഖ ചമച്ചു പെൻഷൻ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: മ-രിച്ചയാളുടെ പേരിൽ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയ സംഭവത്തിൽ പരാതിയെ തുടർന്ന് സിപിഎം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുകൂടിയായ സ്വപ്ന അശോകനെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത്. ആൾമാറാട്ടം, വ്യാജരേഖ ഉണ്ടാക്കൽ, ധനാപഹരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

  കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ; പത്തനംതിട്ടയിൽ വൈദീകൻ അറസ്റ്റിൽ

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ആരോഗ്യമന്ത്രിയുടെ മാതാവിന്റെ സഹോദരിയുടെ മകളുമായ സ്വപ്നയ്ക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്. ഇതേ രീതിയിൽ പ്രദേശത്തെ കുഞ്ഞിരാമനെന്നയാൾ മ-രിച്ചതിനു ശേഷവും ഇത്തരത്തിൽ മറ്റാരോ പണം കൈപ്പറ്റുന്നുണ്ടെന്നും പരാതികൾ ഉയർന്നു വരുന്നുണ്ട്. ഇത്തരത്തിൽ പണം അപഹരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സും ബിജെപിയും രംഗത്തെത്തിയിരുന്നു.

Latest news
POPPULAR NEWS