യന്ത്രവക്കരണത്തെ എതിർത്ത് മുന്നോട്ട് പോകാൻ സാധ്യമല്ല, കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാൻ നമുക്ക് സാധിക്കണമെന്നും പിണറായി വിജയൻ

കൊച്ചി : യന്ത്രവക്കരണത്തെ എതിർത്ത് മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യന്ത്രവത്കരണത്തെ ഒരുകാലത്ത് എതിർത്തിട്ടുണ്ടെങ്കിലും ഇനി അത് സാധ്യമല്ലെന്ന് വികസന നയരേഖ അവതരിപ്പിക്കുന്നതിന് മുൻപായി പിണറായി വിജയൻ പറഞ്ഞു. ഭാവി കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയാണ് സിപിഎം ന്റെ സംസ്ഥാന സമ്മേളനത്തിൽ വികസന നയരേഖ അവതരിപ്പിച്ചത്.

ഉല്പാദന മേഘലയിൽ നമ്മുടെ സഖാക്കൾ ഉൾപ്പടെ ജോലി ചെയ്യുന്നുണ്ട് മനുഷ്യ ശേഷി കൊണ്ട് ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ പത്തിരട്ടി ഉല്പ്പാദനം യന്ത്രണവൽക്കരണം കൊണ്ട് മറ്റ് സ്ഥലങ്ങളിൽ നടക്കുകയാണെന്നും തോട്ടണ്ടി മേഖലയെ ഉദാഹരണമാക്കി പിണറായി വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള യന്ത്രവൽക്കരണത്തോട് മത്സരിക്കാൻ കഴിയുന്നതാവണം ഭാവി കേരളമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത രീതി തുടരുന്നതിനൊപ്പം തോട്ടണ്ടി മേഖലയിൽ യന്ത്രവൽക്കരണവും നടത്തിയുള്ള കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാൻ നമുക്ക് സാധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

  (വീഡിയോ കാണാം) 21 ൽ ഊരിയ കത്തി, അയ്യോ എന്റെ മുണ്ട് മുണ്ടേ... പോലീസിന്റെ അടിഭയന്ന് കുണ്ടറവഴി ഓടുന്ന പോപ്പുലർ ഫ്രണ്ടുകാർ

എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ അവതരിപ്പിച്ച നയരേഖയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. 1956 ലാണ് അവസാനമായി നയരേഖ അവതരിപ്പിച്ചത്. 56 ന് ശേഷമാണ് സമഗ്രമായ വികസന നയരേഖ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest news
POPPULAR NEWS