Wednesday, December 6, 2023
-Advertisements-
NATIONAL NEWSയമുനാ നദി ശുദ്ധീകരിച്ചങ്കിൽ കുപ്പായമൂരി യമുനാ നദിയിൽ മുങ്ങാൻ കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

യമുനാ നദി ശുദ്ധീകരിച്ചങ്കിൽ കുപ്പായമൂരി യമുനാ നദിയിൽ മുങ്ങാൻ കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

chanakya news
-Advertisements-

ന്യൂഡൽഹി: യമുനാ നദി ശുദ്ധീകരിച്ചന്ന് വാദം ഉന്നയിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നദി ശുദ്ധീകരിച്ചങ്കിൽ അരവിന്ദ് കെജ്രിവാൾ തന്റെ കുപ്പായമൂരി നദിയിൽ മുങ്ങി വരാനാണ് അമിത് ഷാ വെല്ലുവിളിച്ചത്. കെജ്രിവാൾ നടത്തുന്നത് വെറും പ്രഹസനമാണെന്നും യമുനാ നദി ശുദ്ധീകരിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ഡൽഹി സർക്കാർ ചെയ്തിട്ടില്ലെന്നും, കെജ്രിവാൾ നദിയിൽ ഒരുവട്ടം മുങ്ങി വരുമ്പോൾ അദ്ദേഹത്തിന് നദിയുടെ അവസ്ഥ മനസ്സിലാകുമെന്നും അമിത് ഷാ ആഞ്ഞടിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

-Advertisements-

അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ ജനങ്ങൾക്ക് തെരഞ്ഞെടുപ്പിനു മുൻപ് നിറയെ വാഗ്ദാനങ്ങൾ നൽകി കൊണ്ടാണ് അധികാരത്തിലെത്തിയതെന്നും, ഡൽഹിയിലെ റോഡുകൾ യൂറോപ്പിൽ നിലവാരത്തിൽ ആക്കുമെന്ന് പറഞ്ഞതല്ലാതെ കെജ്‌രിവാൾ അതൊന്നും പാലിച്ചിട്ടില്ലന്നും, കുണ്ടും കുഴികളും നിറഞ്ഞ റോഡുകൾ ആണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും റോഡുകൾ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

-Advertisements-