യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവെച്ചു

കൊച്ചി : യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവെച്ചു. സ്ത്രീയെന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്നും വധ ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവിശ്യപ്പെട്ട് നൽകിയ നിമിഷ പ്രിയയുടെ ഹർജി കോടതി തള്ളി.

യമനിലെ നിയമപ്രകാരം അപ്പീൽ കോടതി വിധി അന്തിമമായിരിക്കും. സുപ്രീം കൗൺസലിനെ അപ്പീലുമായി സമീപിക്കാൻ സാധിക്കുമെങ്കിലും വധശിക്ഷയിൽ ഇളവ് ലഭിക്കില്ല. വിധിയിൽ ഇടപെടാൻ സുപ്രീം കൗൺസലിന് അധികാരമില്ല. കോടതി നടപടികളിൽ പിഴവ് ഉണ്ടോ എന്ന് മാത്രമേ സുപ്രീം കൗൺസലിന് പരിശോധിക്കാൻ സാധിക്കു.

  മുസ്ലിംലീഗ് വിട്ടു സിപിഎമ്മിൽ ചേർന്നവരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ മത്സ്യമാർക്കറ്റിൽ കൂട്ടത്തല്ല്

2017 ലാണ് യമൻ പൗരനായ തലാൽ അബ്ദുമഹ്‌ദി കൊല്ലപ്പെടുന്നത്. നിമിഷവും അബ്ദുമഹിദും ഒന്നിച്ച് ക്ലിനിക്ക് നടത്തിയിരുന്നു. ഇതിനിടയിൽ അബ്ദുമഹ്‌ദി നിമിഷയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി നിമിഷ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇയാൾ നിമിഷയുടെ പാസ്പോർട്ട് വാങ്ങി വെയ്ക്കുകയും നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ തടങ്കലിൽ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് ലൈംഗീക വൈകൃതങ്ങൾക്ക് ഇരയാക്കുകയും. ഇയാളുടെ സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായും നിമിഷ വീട്ടുകാരെ അറിയിച്ചിരുന്നു.

Latest news
POPPULAR NEWS