വിതുര : യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം.ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സവാരിക്കായി ഓട്ടോയിൽ കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ വിതുര തള്ളച്ചിറ സന്ധ്യ ഭവനിൽ സുനി ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പീഡന ശ്രമത്തിനിടെ യുവതി ഇറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട സമീപ വാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൈലക്കോണം സ്വദേശിനിയായ യുവതിയാണ് പീഡന ശ്രമത്തിന് ഇരയായത്.