യാത്ര ചെയ്യുന്നവർ നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം: നിലപാടുമായി ഇൻഡ്യൻ റെയിൽവേ

ട്രെയിനിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇന്ത്യ റയിൽവേയുടെ നിർദേശം. ഇത് സംബന്ധിച്ചുള്ള കാര്യം ഇന്നലെ രാത്രിയാണ് റെയിൽവേ അറിയിച്ചത്. ഫോണിൽ ആരോഗ്യ സേതു ഇല്ലാത്തവർ യാത്ര തുടങ്ങുന്നതിനു മുമ്പ് ഡൗൺലോഡ് ചെയ്ത ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കാര്യം ട്വിറ്ററിലൂടെ റെയിൽവേ അറിയിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് ആപ്പ് നിർബന്ധമാക്കിയതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇനിയും ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യാത്തവരുണ്ടെങ്കിൽ അവർ എത്രയും വേഗം ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ആരോഗ്യ സേതു ആപ്പിലൂടെ സമീപപ്രദേശത്തു എത്രപേർ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്നും രോഗികളുടെ എണ്ണവും മറ്റു വിവരങ്ങളുമെല്ലാം വിശദമായി അറിയാനും സാധിക്കും. ഇതുവഴി സ്വയരക്ഷയ്ക്ക് ഈ ആപ്പ് ഉപകാരപ്പെടും.

  അവിഹിത ബന്ധത്തിൽ ഉണ്ടായ നവജാത ശിശുവിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

Latest news
POPPULAR NEWS