യുക്രൈനിൽ കുടുങ്ങി കിടക്കുന്ന നേപ്പാൾ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ

ന്യുഡൽഹി : യുക്രൈനിൽ കുടുങ്ങി കിടക്കുന്ന നേപ്പാൾ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ. സഹായം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യ. ആവശ്യപ്പെട്ടാൽ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാൻ സഹായിക്കുമെന്ന് ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാൾ സഹായാഭ്യർത്ഥനയുമായി എത്തിയത്.

പാകിസ്ഥാൻ,തുർക്കി അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 3762 പേരുമായി 19 വീമാനങ്ങൾ ഇന്നെത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. എയർ ഇന്ത്യയുടേയും,ഇൻഡിഗോയുടെയും വീമാനങ്ങളാണ് ഇന്നെത്തുന്നത്.

  എൻഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണെന്ന് കെടി ജലീൽ

അതേസമയം യുക്രൈനിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ വിമാനം ഇന്ന് രാവിലെ ഇന്ത്യയിലെത്തി. 628 വിദ്യാർത്ഥികളാണ് ഇന്നെത്തിയത്. പോളണ്ടിൽ നിന്നും 220 വിദ്യാർത്ഥികളുമായാണ് അവസാന വീമാനമെത്തിയത്. എല്ലാവരെയും തിരികെ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്ന് പ്രതിരോധ സഹമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Latest news
POPPULAR NEWS