യുവതികളെ സൗഹൃദം സ്ഥാപിച്ച് ലോഡ്ജ് മുറിയിൽ എത്തിക്കും, പണവും ആഭരണവും കൈക്കലാക്കി മുങ്ങും ; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. ലോഡ്ജ് മുറിയിലെത്തിച്ച് സ്വർണവും പണവും കവർന്ന് മുങ്ങുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ നിരവധി കവർച്ച കേസുകളിൽ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി ഹമീദ് ആണ് അറസ്റ്റിലായത്.

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത് . ലോഡ്ജിൽ എത്തുന്ന സ്ത്രീകളിൽ നിന്ന് തന്ത്രപൂർവം സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ വർഷം ഡിസംബറിൽ മലപ്പുറം സ്വദേശിയായ യുവതിയെ സൗഹൃദം സ്ഥാപിച്ച് കൽപ്പറ്റയിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയ പ്രതി യുവതിയുടെ പക്കൽ നിന്നും പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങളുമായി കടന്ന് കളയുകയായിരുന്നു.

  വനിതകൾക്ക് കേന്ദ്രസർക്കാരിന്റെ 500 രൂപ ; എപ്പോൾ കിട്ടും എങ്ങനെ പിൻവലിക്കാം

മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസാണ് ഹമീദിനെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായി സമാന രീതിയിലുള്ള തട്ടിപ്പ് നടന്നതായി പരാതികൾ ലഭിച്ചതായി പോലീസ് പറയുന്നു. പ്രതിയെ കൽപ്പറ്റ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Latest news
POPPULAR NEWS