യുവതിക്ക് ഒട്ടകപാൽ വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ്: ഒടുവിൽ സംഭവിച്ചത്

ഡൽഹി: ഒട്ടകപാൽ വേണമെന്നുള്ള ആവശ്യവുമായി യുവതി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് രാജസ്ഥാനിൽ നിന്നും 20 ലിറ്റർ ഒട്ടകപാൽ മുംബൈയിലുള്ള കുടുംബത്തിന് എത്തിച്ചു നൽകിയത് ഇന്ത്യൻ റെയിൽവേ ആയിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തന്റെ മൂന്നര വയസുള്ള കുട്ടിയ്ക്ക് കൊടുക്കാനായി ഒട്ടകപാൽ ലഭിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് യുവതി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തത്.

യുവതിയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർ ഓട്ടിസവും അലർജിയും ബാധിച്ച മൂന്നര വയസുള്ള ഒരു കുട്ടി തനിക്ക് ഉണ്ടെന്നും അവൻ ഒട്ടകപ്പാലും പയർ വർഗ്ഗങ്ങളും കഴിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്നും, എന്നാൽ ലോക്ക് ഡൗൺ കാരണം ഇപ്പോൾ അത് ലഭിക്കുന്നില്ലെന്നും ആയതിനാൽ തന്റെ കുഞ്ഞു ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ചൂണ്ടികാട്ടിയായിരുന്നു യുവതിയുടെ ട്വീറ്റ്. ഏപ്രിൽ നാലിനായിരുന്നു പ്രധാനമന്ത്രിയ്ക്ക് യുവതി ട്വീറ്റ് ചെയ്തിരുന്നത്. തുടർന്ന് സർക്കാർ ഇടപെട്ട് ഇന്നലെ രാത്രി ട്രെയിൻ മാർഗം 20 ലിറ്റർ ഒട്ടകപാൽ മുംബൈയിൽ എത്തുകയായിരുന്നു. തങ്ങൾക്ക് ലഭിച്ച പാൽ നഗരത്തിലെ ഒരു നിർദ്ധന കുടുംബത്തിനും നൽകിയതായി അരുൺ ബോത്ര പറഞ്ഞു.