യുവതിയും സുഹൃത്തായ അയ്യപ്പനും ഏറെ നാളായി അടുപ്പത്തിലായിരുന്നു ; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുതിയ കണ്ടെത്തൽ

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുതിയ കണ്ടെത്തലയുമായി ക്രൈംബ്രാഞ്ച് സംഘം. കേസിലെ പരാതിക്കാരിയായ യുവതിയും യുവതിയുടെ സുഹൃത്തും ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചത്. കൃത്യം ചെയ്യുന്നതിന് മുൻപ് ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

യുവതിയും സുഹൃത്തായ അയ്യപ്പനും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിന് സ്വാമി ഗംഗേശാനന്ദ തടസമാകുമെന്ന് കരുതിയാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പുതിയ കണ്ടെത്തൽ. 2017 മെയ് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പീഡിപ്പിക്കൻ ശ്രമിക്കുന്നതിനിടയിൽ സ്വാമിയുടെ ലിംഗം ഛേദിക്കുകയായിരുന്നു എന്നാണ് യുവതി ആദ്യം പോലീസിൽ മൊഴി നൽകിയത് ഇതിന്റെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരെ പീഡനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചില്ലെന്നും തന്റെ സുഹൃത്ത് അയ്യപ്പനാണ് സ്വാമിയേ അക്രമിച്ചതെന്നും യുവതി മൊഴി നൽകുകയായിരുന്നു.

  ബാല അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്, എന്നാലും രണ്ട് ലക്ഷം രൂപ നൽകി ; അണിയറ പ്രവർത്തകർ പറയുന്നു

സ്വാമി ഗംഗേശാനന്ദയുടെ മുൻ സഹായിയായിരുന്നു അയ്യപ്പൻ. യുവതിയുമായി അടുപ്പത്തിലായിരുന്ന അയ്യപ്പൻ യുവതിയോടൊപ്പം ബീച്ചിൽ എത്തി അവിടെ നിന്നുമാണ് ഗൂഢാലോചന നടത്തിയത്. അയ്യപ്പൻ തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനായി യുവതിക്ക് കത്തി വാങ്ങി നൽകിയത്. ഗൂഗിളിലും യൂട്യുബിലും നോക്കിയാണ് ഇവർ ലിംഗം മുറിക്കുന്നതിനെ കുറിച്ച് മനസിലാക്കിയതെന്നും ക്രൈംബ്രാഞ്ച് സംഘം പറയുന്നു.

അതേസമയം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയുടെ മൊഴിമാറ്റം ലോക്കൽ പോലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. യുവതിയുടെ മൊഴിമാറ്റമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചതും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയും ചെയ്തത്.

Latest news
POPPULAR NEWS