Advertisements

യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്തറത്ത് കൊന്ന മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു കോടതി

ഹൈദരാബാദ്: യുവതിയെ ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾക്ക് അദീലബാദിലെ അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കേസിലെ പ്രതികളായ ഷെയ്ഖ് ബാബു, ഷെയ്ഖ് ഷാബുദ്ദീൻ, ഷെയ്ക്ക് മുർദു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

Advertisements

വഴിയോര കച്ചവട കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു തള്ളുകയായിരുന്നു. സംഭവം നടന്നത് ഹൈദരാബാദിലെ ഡോക്ടറായ യുവതിയെ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു തീവെച്ച് കൊലപ്പെടുത്തിയതിന് മൂന്നു ദിവസം മുൻപായിരുന്നു. ആ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ പീഡനം നടത്തുന്നവർക്ക് ഉടനടി തന്നെ ശിക്ഷ വിധിച്ചാൽ ഇത്തരത്തിലുള്ള വർദ്ധിച്ചു വരുന്ന ക്രൂരതകൾ കുറയുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.

Advertisements

- Advertisement -
Latest news
POPPULAR NEWS