യുവതിയേയും കൊണ്ട് ആംബുലൻസ് ഡ്രൈവർ നാടുചുറ്റി നടന്നത് നാലു മണിക്കൂറിലേറെ സമയം

പത്തനംതിട്ട: കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ പോകേണ്ട യുവതിയേയും കൊണ്ട് ആംബുലൻസ് ഡ്രൈവർ നാടുചുറ്റി നടന്നത് നാലു മണിക്കൂറിലേറെ സമയം. അഞ്ചുമിനിറ്റുകൊണ്ട് ക്വറന്റിൻ കേന്ദ്രത്തിൽ റൂം ബുക്ക് ചെയ്തിരുന്നുവെങ്കിലും അവിടെ റൂമില്ലെന്ന് പറഞ്ഞുകൊണ്ട് യുവതിയോട് ഡ്രൈവർ തട്ടിക്കയറുകയും ചെയ്തു.

തുടർന്ന് യുവതി ഭർത്താവിനെയും നഗരസഭ കൗൺസിലറിനെയും ഫോണിൽ ബന്ധപ്പെട്ടതോടെയാണ് സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചേരാൻ സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. സംഭവം നടന്നത് ജൂൺ 18 നാണ്. ദുബായിൽ നിന്നും നാട്ടിലെത്തിയ യുവതിക്കാണ് ഇത്തരത്തിൽ ഒരു ധാരണ സംഭവം ഉണ്ടായിരിക്കുന്നത്.

Also Read  അന്ന് കേന്ദ്രസർക്കാർ വിദേശ സഹായം വിലക്കിയത് വെറുതെ അല്ല ; നടക്കുന്നത് കമ്മീഷൻ തട്ടിപ്പ്