യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ

കൊല്ലം: വിവാഹ തട്ടിപ്പിനെ തുടർന്നുള്ള മനപ്രയാസത്തിൽ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ. നടിയെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിപ്പിക്കാനിരിക്കെയാണ് ഒളിവിൽ പോയിരിക്കുന്നത്. റംസി ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന ഹാരിസിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. പത്തു വർഷത്തോളം നീണ്ട പ്രണയബന്ധത്തിനൊടുവിൽ യുവതിയെ കൈയൊഴിഞ്ഞ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനായി ഹാരിസ് ശ്രമം നടത്തിയിരുന്നു. കിട്ടിയത് റഹീമിന്റെയും നദീറയുടെയും മകളായ റംസിയാണ് ഇതിൽ മനംനൊന്ത് കഴിഞ്ഞ വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്.

ആത്മഹത്യയെ തുടർന്ന് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെയും കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഹാരിസുമായി തങ്ങളുടെ മകളുടെ പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മി പ്രമോദ് ആണെന്നും അവൾ ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു ഗർഭചിത്രം നടത്തിയതും ലക്ഷ്മിയാണെന്ന് റംസിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. റംസി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഹാരിസിന്റെ ഉമ്മ ആരിഫയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ സംഭാഷണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഹാരിസ് മറ്റൊരു വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തുന്നുവെന്നുള്ള കാര്യം മനസ്സിലായതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.