Wednesday, December 6, 2023
-Advertisements-
NATIONAL NEWSയുവതി ഇല്ലാത്ത ഭർത്താവിന്റെ പേര് പറഞ്ഞ് പോലീസിനെ പറ്റിച്ചത് കാമുകനൊപ്പം പോകാൻ ; അവസാനം പോലീസ്...

യുവതി ഇല്ലാത്ത ഭർത്താവിന്റെ പേര് പറഞ്ഞ് പോലീസിനെ പറ്റിച്ചത് കാമുകനൊപ്പം പോകാൻ ; അവസാനം പോലീസ് പിടിയിൽ

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്ത് പലതരം ഒളിച്ചോട്ടങ്ങളും വർത്തയായിട്ടുണ്ട്. എന്നാൽ ഇല്ലാത്ത ഭർത്താവിനെ പരിചരിക്കാൻ പാസ്സ് വാങ്ങി കാമുകൻ ഒപ്പം ഓടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണൂരിലുള്ള യുവാവുമായി പ്രണയത്തിലായിരുന്ന യുവതി ഒളിച്ചോട്ടം നേരത്തെ പ്ലാൻ ഇട്ടതായിരുന്നു എന്നാൽ ലോക് ഡൌൺ അതിന് തടസമായി.

-Advertisements-

ലോക് ഡൌൺ നീട്ടിയതിന് പിന്നാലെയാണ് യുവതി ഭർത്താവിനെ പരിചരിക്കാൻ എന്ന വ്യാജേനെ പോലീസിന്റെ പക്കൽ നിന്നും പൊന്നാനിയിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്നത്. യുവതിയെ കാണാൻ ഇല്ലെന്ന പരാതിയുമായി വീട്ടുകാർ സ്റ്റേഷനിൽ എത്തുമ്പോളാണ് യുവതി വിവാഹ മോചിതയാണെന്നും കള്ളം പറഞ്ഞാണ് പാസ്സ് കൈക്കലാക്കിയതെന്നും പോലീസും മനസിലാകുന്നത്.

തുടർന്ന് യുവതിയെയും യുവാവിനെയും കണ്ടെത്തിയ പോലീസ് കള്ളത്തരം പറഞ്ഞു പോലീസിനെ തെറ്റിധരിപ്പിച്ചതിൽ യുവതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു. വര്ഷങ്ങളായി ഫോണിൽ കൂടി പരിചയം ഉള്ള ഇരുവരുടെയും ബന്ധം വീട്ടുകാർ നടത്തി തരില്ല എന്ന് കരുതിയാണ് ഒളിച്ചോടിയതെന്ന് പോലീസിനോട് യുവതി പറഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇരുവരെയുടെയും വിവാഹം വീട്ടുകാർ നടത്തി കൊടുക്കുകയും ചെയ്തു.

-Advertisements-