യുവനേതാക്കളെ മുന്നോട്ട് വരാൻ അനുവദിക്കാത്ത രാഹുലിന്റെ സമീപനമാണ് കോൺഗ്രസിന്റെ പതനമെന്ന് ഉമ ഭാരതി

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധിയെ വിമർശിച്ചുകൊണ്ട് ബിജെപി നേതാവ് ഉമാഭാരതി. കോൺഗ്രസ് പാർട്ടിയിലെ നിലവിലുള്ള പ്രതിസന്ധികൾക്ക് കാരണം രാഹുൽ ഗാന്ധിയുടെ അസൂയയാണെന്ന് അവർ കുറ്റപ്പെടുത്തി. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവരോടുള്ള രാഹുലിനെ സമീപനം കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചുവെന്നും ഉമാഭാരതി വ്യക്തമാക്കി.

Also Read  ആർ എസ് എസ് കാര്യാലയങ്ങൾക്ക് നേരെ തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട്‌

കോൺഗ്രസ് പാർട്ടിയിൽ യുവ നേതാക്കളെ മുന്നോട്ട് വരുന്നതിനുവേണ്ടി രാഹുൽഗാന്ധി അനുവദിക്കുന്നില്ലെന്നും ഇതിന്റെ പ്രതിഫലനമാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ്സിന് ഏറ്റുകൊണ്ടിരിക്കുന്നതെന്നും ഉമാ ഭാരതി പറഞ്ഞു. സച്ചിനും ജ്യോതിരാദിത്യയും എന്റെ മരുമക്കളെ പോലെയാണെന്നും ഇരുവരും ബിജെപിയിലേക്ക് വന്നാൽ ഞങ്ങൾ കൂടുതൽ സന്തുഷ്ടരാകുമെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.