യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മൃദദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പോലീസ്

പാലക്കാട് : യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മൃദദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പോലീസ്. ഒറ്റപ്പാലം പാലപ്പുറത്ത് നിന്നുമാണ് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ മൃദദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ട് മണിക്കൂറിലധീകം നീണ്ട പരിശോധനയ്ക്ക് ശേഷം ലഭിച്ച മൃദദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഏഴ് വർഷം മുൻപ് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് ഇതേ മോഷണക്കേസിലെ കൂട്ട് പ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷികിനെ കൊന്ന് കുഴിച്ച് മൂടിയതായി വെളിപ്പെടുത്തിയത്. മോഷണക്കേസിൽ പ്രതിയായ ആഷികിനെ കണ്ടെത്തുന്നതിനായി മുഹമ്മദ് ഫിറോസിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ആഷികിനെ കൊലപ്പെടുത്തിയതായി പ്രതി വെളിപ്പെടുത്തിയത്.

  തൃശൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

മോഷണമുതൽ പങ്കുവെയ്ക്കന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും 2021 ഡിസംബറിലാണ് ആഷികിനെ കൊലപ്പെടുത്തി പാലപുറത്തുള്ള പറമ്പിൽ കുഴിച്ചിട്ടതെന്നും മുഹമ്മദ് ഫിറോസ് പോലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി മൃദദേഹാവശിഷ്ടം കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ വർഷം ഡിസംബർ മുതൽ ആഷികിനെ കാണാതായിരുന്നു. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ നാടുവിട്ടു എന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. ആഷികിനെ കാണാതായിട്ടും വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം.

Latest news
POPPULAR NEWS