യുവാവിനെ തല്ലിക്കൊന്ന ശേഷം മൃദദേഹം പോലീസ് സ്റ്റേഷന് മുന്നിലിട്ടു ; ഒരാൾ അറസ്റ്റിൽ

കോട്ടയം : യുവാവിനെ തട്ടികൊണ്ട് പോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ജോമോൻ ആണ് അറസ്റ്റിലായത്. നിരവധി കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പടെ പേരുള്ള ആളാണ് അറസ്റ്റിലായ ജോമോൻ.

തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഷാൻ ബാബുവിനെ രാത്രി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃദദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. നഗരത്തിലെ ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

അതേസമയം കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ പേരിൽ നിലവിൽ കേസുകളൊന്നും ഇല്ലെന്നും പോലീസ് പറയുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് ഷാൻ ബാബുവിന്റെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃദദേഹം തോളിൽ ചുമന്ന് ജോമോൻ പോലീസ് സ്റ്റേഷന് മുന്നിലെത്തുകയും താൻ ഒരാളെ തല്ലിക്കൊന്നെന്നും ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പോലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Latest news
POPPULAR NEWS