Tuesday, December 5, 2023
-Advertisements-
KERALA NEWSയുവാവിന്റെ മരണം കൊലപാതകം ; കൊലപ്പെടുത്തിയത് കാണാനില്ലെന്ന് പരാതി നൽകിയ സുഹൃത്തുക്കൾ

യുവാവിന്റെ മരണം കൊലപാതകം ; കൊലപ്പെടുത്തിയത് കാണാനില്ലെന്ന് പരാതി നൽകിയ സുഹൃത്തുക്കൾ

chanakya news
-Advertisements-

മലപ്പുറം താനൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേപ്പൂർ സ്വദേശി വൈശാഖിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.

-Advertisements-

താനൂരിൽ ആശാരിപ്പണിക്കെത്തിയ വൈശാഖിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ചേർന്ന് മദ്യപിക്കുന്നതിനിടയിൽ തമ്മിൽ തർക്കമുണ്ടാവുകയും വൈശാഖിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കുളത്തിൽ ഉപേക്ഷിച്ചു. പിറ്റേന്ന് വൈശാഖിനെ കാണ്മാനില്ല എന്ന് കാണിച്ച് പ്രതികൾ തന്നെ പോലീസിൽ പരാതിയും നൽകി.

തലയ്ക്കു പിന്നിൽ ഭാരമുള്ള വസ്തുകൊണ്ടു അടിയേറ്റിട്ടുണ്ട് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. സംഭവസ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുടെയും പോസ്റ്റുമോർട്ടം റിപ്പോട്ടിന്റെയും അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തുന്നത്. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

-Advertisements-